മാധ്യമപ്രവര്‍ത്തകന്റെ മരണം; മദ്യപിച്ചല്ല കാര്‍ ഓടിച്ചതെന്ന് ശ്രീറാം ഹൈക്കോടതിയില്‍

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച കേസില്‍ താന്‍ മദ്യപിച്ചല്ല കാര്‍ ഓടിച്ചതെന്നു ശ്രീറാം വെങ്കിട്ടരാമന്‍ ഹൈക്കോടതിയില്‍. രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ ആയിട്ടില്ലെന്നും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലും ശ്രീറാം കോടതയില്‍ പറഞ്ഞു.

അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ജാമ്യം റദ്ദാക്കുന്നത് അത്യപൂര്‍വ സാഹചര്യം ഉള്ളപ്പോള്‍ മാത്രമാണെന്ന് ശ്രീറാം ഹൈക്കോടതിയില്‍ പറഞ്ഞു.

തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണ്. കാറിന്റെ ഇടത് ഭാഗമാണ് തകര്‍ന്നത്, കൂടെ സഞ്ചരിച്ച യാത്രക്കാരിക്ക് പരിക്കും ഇല്ല ഇത് എങ്ങനെയെന്ന് പൊലീസ് പരിശോധിക്കണമെന്നും ശ്രീറാം കോടതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം ശ്രീറാം കാര്‍ ഓടിച്ചത് അമിത വേഗത്തിലാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. മദ്യപിച്ചില്ലെങ്കിലും നരഹത്യ വകുപ്പ് നിലനില്‍ക്കും എന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. അപകടം ഉണ്ടാകാന്‍ സാധ്യത ഉള്ള കാര്യം അയാള്‍ക്ക് അറിയാമായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Top