മാധ്യമപ്രവര്‍ത്തകന്റെ മരണം; വഫ ഫിറോസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ രണ്ടാം പ്രതിയും ശ്രീറാം വെങ്കിട്ടരാമന്റെ സുഹൃത്തുമായ വഫ ഫിറോസിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഗതാഗത വകുപ്പ് റദ്ദാക്കി. മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കിയത്. തുടര്‍ച്ചയായ ഗതാഗത നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഗതാഗത വകുപ്പ് പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശ്രീറാമിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്കായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്.

Top