കോവിഡ് രോഗിയുടെ മരണം; പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചെന്ന കുടുംബാംഗങ്ങളുടെ പരാതിയില്‍ പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. മെഡിക്കല്‍ കോളേജിലെത്തിയ കളമശ്ശേരി പൊലീസ് ആശുപത്രി സൂപ്രണ്ടില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ വിവരങ്ങളും ആശുപത്രി അധികൃതരില്‍ നിന്നും പൊലീസ് തേടിയിട്ടുണ്ട്.

ജീവനക്കാരുടെ അശ്രദ്ധ മൂലം വേണ്ടത്ര ഓക്‌സിജന്‍ സപ്പോര്‍ട്ട് കിട്ടാതെയാണ് ഹാരിസ് മരിച്ചതെന്ന നഴ്‌സിംഗ് ഓഫീസര്‍ ജലജയുടെ ഓഡിയോ ക്ലിപ്പ് പുറത്തു വന്നതോടെയാണ് സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആരംഭിച്ചത്. നഴ്‌സിംഗ് സൂപ്രണ്ടിന്റെ വാദം ശരിവച്ചു ഐസിയുവില്‍ ഡ്യൂട്ടി ചെയ്തിരുന്ന ജൂനിയര്‍ ഡോക്ടര്‍ നജ്മയും രംഗത്തു വന്നിരുന്നു.

Top