അച്ഛനെ കോണ്‍ഗ്രസുകാര്‍ ചതിച്ചു; മുല്ലപ്പള്ളിയ്ക്ക് ജോയിയുടെ മകന്റെ കത്ത്

Mullapally Ramachandran

കണ്ണൂര്‍: കണ്ണൂരിലെ ചെറുപുഴയില്‍ കെട്ടിടം കരാറുകാരന്‍ ജോയ് മരിച്ച സംഭവത്തില്‍ സത്യാവസ്ഥ പുറത്ത് കൊണ്ടു വരണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് ജോയിയുടെ മകന്റെ കത്ത്.

പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥിയായ ഡെന്‍സിന്റെ കത്ത്.

നല്ല കോണ്‍ഗ്രസുകാരനായിരുന്ന അച്ഛനെ കോണ്‍ഗ്രസുകാര്‍ തന്നെ ചതിച്ച് ഇല്ലാതാക്കിയത് എന്തിനാണെന്നാണ് കത്തില്‍ ഡെന്‍സ് ചോദിക്കുന്നത്. കത്തില്‍ അമ്മയുടെയും തന്റെയും കണ്ണീര് കണ്ട്, നീതിക്കായി ഇടപെടണമെന്നും ഡെന്‍സ് ആവശ്യപ്പെടുന്നുണ്ട്.

Top