ഇടുക്കിയില്‍ കിടപ്പുരോഗിയായ സ്ത്രീയുടെ മരണം കൊലപാതകം; മകന്‍ അറസ്റ്റല്‍

ഇടുക്കി: ഇടുക്കി മണിയാറന്‍കുടി സ്വദേശിനി പറമ്പപ്പുള്ളില്‍ വീട്ടില്‍ തങ്കമ്മയുടെ മരണം കൊലപാതകം എന്നു പൊലീസ്. സംഭവത്തില്‍ തങ്കമ്മയുടെ മകന്‍ സജീവിനെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭക്ഷണം നല്‍കിയപ്പോള്‍ കഴിക്കാതിരുന്നതിനെ തുടര്‍ന്ന് സജീവ് ചില്ലു ഗ്ലാസ്സിന് മുഖത്തിടിക്കുകയായിരുന്നു. പിന്നാലെ കട്ടിലില്‍ തലയിടിപ്പിക്കുകയും ചെയ്തു. സജീവ് മദ്യ ലഹരിയില്‍ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തങ്കമ്മയെ അടുത്ത ദിവസം ആശുപത്രിയില്‍ എത്തിച്ചത് സജീവ് തന്നെയാണ്. എന്നാല്‍ ഏഴാം തിയതിയോടെ തങ്കമ്മ മരണപ്പെടുകയായിരുന്നു.

Top