ആദിവാസി യുവതിയുടെ മരണം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കണ്ണൂർ : കേളകത്ത് ആദിവാസി യുവതി ശോഭ തൂങ്ങി മരിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവറെ പൊലീസ്‌ അറസ്റ്റ് ചെയ്തു. കേളകം പെരുവ സ്വദേശി ബിബിനിനെയാണ് കേളകം പൊലീസ്‌ ഇന്നലെ വൈകീട്ടോടെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 28 ന് ആയിരുന്നു ശോഭയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും തൂങ്ങി മരിച്ചതാണെന്ന് തന്നെയാണ് പറഞ്ഞിട്ടുള്ളതെങ്കിലും മരണത്തില്‍ ബിബിനിന് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം . തുടര്‍ന്നായിരുന്നു അറസ്റ്റ്.

ബിബിനും ശോഭയും തമ്മില്‍ ഫെയ്സ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. സൗഹൃദത്തിലായതോടെ ശോഭയുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വെക്കാനായി ബിബിന്‍ വാങ്ങിച്ചു. തുടര്‍ന്ന് നടന്ന പ്രശ്നമാണ് തൂങ്ങി മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ . പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Top