ഹരിയാനയിലെ കര്‍ഷകന്റെ മരണം; പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ദൃക്‌സാക്ഷി

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിനിടെ ഹരിയാനയിലെ കര്‍ണാലില്‍ കര്‍ഷകന്‍ മരിച്ചത് പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ദൃക്സാക്ഷിയായ കര്‍ഷകന്‍. ഗുരുതരമായി പരിക്കേറ്റ സുശീല്‍ കാജലിനെ ആശുപത്രിയില്‍ കൊണ്ട് പോകുന്നത് പൊലീസ് തടഞ്ഞു. കര്‍ഷകരെ മര്‍ദിക്കാന്‍ നിര്‍ദേശിച്ച എസ്.ഡി.എം. ആയുഷ് സിന്‍ഹയെ ഹരിയാന സര്‍ക്കാര്‍ സ്ഥലം മാറ്റി.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ക്ക് നേരെയുണ്ടായ പൊലീസ് മര്‍ദനത്തിലാണ് ഗുരുതരമായി പരിക്കേറ്റ കര്‍ഷകന്‍ മരിച്ചത്. ഹരിയാനയിലെ കര്‍ണാലില്‍ വെള്ളിയാഴ്ചയുണ്ടായ പൊലീസ് നടപടിയിലാണ് സുശീല്‍ കാജള്‍ മരിച്ചത്.

കര്‍ണാലില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ബി.ജെ.പി. നേതാക്കളുടെ യോഗത്തിലാണ് സംഭവം. ബി.ജെ.പി. നേതാക്കളുടെ വാഹനം തടയാനും കരിങ്കൊടി കാട്ടാനും ശ്രമിച്ചതോടെ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ പത്ത് കര്‍ഷകര്‍ക്ക് പരിക്കേറ്റിരുന്നു. 50 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Top