മൂവാറ്റുപുഴ കുന്നത്തുനാട് പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഒരു മരണം

മൂവാറ്റുപുഴ: കുന്നത്തുനാട് പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഒരു മരണം. ക്യാമ്പിലെ അന്തേവാസിയായ ഏലിയാമ്മ(75) ആണ് മരിച്ചത്.

ഇതിനിടെ പറവൂര്‍ കുത്തിയതോടില്‍ പള്ളിമേട ഇടിഞ്ഞ് കാണാതായവരില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കുത്തിയതോട് സെന്റ് സേവ്യേഴ്‌സ് പള്ളിമേട ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. മൊത്തം ആറു പേരാണ് അപകടത്തില്‍ മരിച്ചത്.

കൊച്ചൗസേപ്പ്, ജോമോന്‍, പൗലോസ് എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്. ഒരാളെ തിരിച്ചറിയാനായിട്ടില്ല. പനയ്ക്കല്‍ ജെയിംസ്, ശൗരിയാര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച പുറത്തെടുത്തത്. ശക്തമായ വെള്ളക്കെട്ടില്‍ കുതിര്‍ന്ന പള്ളിമേട ഇവരുടെ മുകളിലേക്ക്‌
ഇടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കകയാണ്.

സൈനികരും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

Top