കണ്ണൂരിലെ പ്രവാസിയുടെ മരണം കൊലപാതകം; രമേശ് ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: കണ്ണൂര്‍ ആന്തൂരിലെ പ്രവാസി വ്യവസായിയുടെ മരണം സിപിഎം നടത്തിയ കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാജന്‍ ജീവനൊടുക്കിയത് സിപിഎമ്മിന്റെ പീഡനം സഹിക്കാനാകാതെയാണ്. കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വേണ്ട രേഖകള്‍ എല്ലാം നല്‍കിയിട്ടും അവസാനം നഗരസഭ അനുമതി നല്‍കാതെ സാജനെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു.

ആന്തൂര്‍ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തിരിക്കുന്നത് മുതിര്‍ന്ന സിപിഎം നേതാവിന്റെ ഭാര്യയാണ്. സാജന്‍ ജീവനൊടുക്കിയതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top