കസ്റ്റഡി മരണം; മത്തായിയുടെ ശരീരത്തില്‍ കൂടുതല്‍ മുറിവുകള്‍ കണ്ടെത്തി

പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ ശരീരത്തില്‍ കൂടുതല്‍ മുറിവുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. റീ പോസ്റ്റുമോര്‍ട്ടത്തിനു മുന്‍പ് നടത്തിയ ഇന്‍ക്വസ്റ്റിലാണ് മുറിവുകള്‍ കണ്ടെത്തിയത്. സിബിഐയുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തിയത്.

കൈമുട്ടിന് താഴെ പൊട്ടലും തലയുടെ പിന്‍ഭാഗത്ത് മുറിവുകളുമുണ്ട്. ശരീരം പരുക്കമുള്ള പ്രതലത്തില്‍ ഉരഞ്ഞതിന്റെ പാടുകളുണ്ട്. ഈ മുറിവുകളൊന്നും ആദ്യത്തെ ഇന്‍ക്വസ്റ്റില്‍ രേഖപ്പെടുത്തിയിരുന്നില്ല. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ചാണ് റീപോസ്റ്റുമോര്‍ട്ടം നടത്തുന്നത്.

Top