ലോകത്താകെ പടര്‍ന്ന് പിടിച്ച മഹാമാരിയില്‍ മരണ സംഖ്യ 67000 മായി

ലോകമാകെ പടര്‍ന്ന് പിടിച്ച മഹാമാരിയില്‍ ജീവന്‍ നഷ്ടമായത് 67000 പേര്‍ക്ക്. പന്ത്രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ആഗോളതലത്തില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്. അതേസമയം ഇന്ന് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത് അമേരിക്ക, യുകെ, ഇറ്റലി സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലാണ്.

അമേരിക്കയില്‍ 721 മരണങ്ങളാണ് ഇന്ത്യന്‍ സമയം രാത്രി 10 മണിവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ 9000 പിന്നിട്ടിട്ടുണ്ട്. പതിനായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. യുകെയിലാകട്ടെ ഇതുവരെ 621 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം മരണസംഖ്യ അയ്യായ്യിരത്തിനടുത്തെത്തിയിട്ടുണ്ട്. ആറായിരത്തോളം പേര്‍ക്ക് ഇവിടെ പുതുതായി രോഗം സ്ഥിരികരിച്ചിട്ടുണ്ട്. മൊത്തം രോഗികളുടെ എണ്ണമാകട്ടെ അമ്പതിനായിരത്തോളമായിട്ടുണ്ട്.

ഇറ്റലിയില്‍ 525 ലധികം മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ 15880 ലധികം ജീവനുകളാണ് കൊവിഡ് അപഹരിച്ചത്. സ്‌പെയിനാണ് ഇന്ന് മരണങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ മറ്റൊന്ന്. ഇവിടെ 500 നടുത്താണ് ഇന്നത്തെ മരണസംഖ്യ. ഇവിടെ മരണസംഖ്യ 12400 പിന്നിട്ടിട്ടുണ്ട്. ഇന്ന് 4500 ലധികം പേര്‍ക്ക് രോഗബാധയേറ്റെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Top