തേനി വനമേഖലയിലെ കാട്ടുതീ നിയന്ത്രണവിധേയം ; പതിനൊന്നു മരണം, 7 പേരെ കാണാതായി

theni forest fire

കട്ടപ്പന: തമിഴ്‌നാട്ടിലെ തേനി കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീ നിയന്ത്രണവിധേയമാക്കി. കാട്ടുതീയില്‍ അകപ്പെട്ട ഒന്‍പതു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 27 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. എന്നാല്‍ കാട്ടു തീയില്‍ അകപ്പെട്ട ഏഴു പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

രക്ഷപ്പെട്ടവരില്‍ നാലു പേര്‍ക്ക് 90-ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. സ്ഥലത്ത് കമാന്‍ഡോകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. അപകടത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വന്യജീവി സങ്കേതങ്ങളില്‍ ട്രക്കിംഗിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top