കോഴിക്കോട് 40 അടി താഴ്ചയുള്ള കിണറ്റിൽ വീണ മധ്യവയസ്‌ക്കൻ മരിച്ചു

dead body

കോഴിക്കോട്: കോഴിക്കോട് കിണറ്റില്‍ വീണ മധ്യവയസ്‌ക്കന്‍ മരിച്ചു. പുതിയങ്ങാടി പാലക്കട കനാല്‍ റോഡില്‍ ‘ ശ്രീലക്ഷ്മി’ വീട്ടില്‍ പാറാമ്പലത്ത് ഗിരീഷ് (58) ആണ് മരിച്ചത്. 40 അടി താഴ്ചയുള്ള കിണറ്റിലേയ്ക്കാണ് ഇയാള്‍ വീണത്.

ഫയര്‍ ഫോഴ്‌സ് സംഘം എത്തിയാണ് ഗിരീഷിനെ പുറത്തെടുത്തത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top