വടക്കാഞ്ചേരി: സുഹൃത്തിന്റെ ബൈക്കില്‍ സഞ്ചരിച്ച യുവാവ് ലോറിയിടിച്ച് മരിച്ചു. കാളിയാറോഡ് ചെമ്മനാംകുന്നേല്‍ സനോജ് (22) ആണ് മരിച്ചത്. ഡ്രൈവിങ് പരീക്ഷ പാസായി തിരിച്ചു പോകും വഴിയായിരുന്നു അപകടം.
പാര്‍ളിക്കാട് ബസ് സ്റ്റോപ്പിനടുത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പങ്ങാരപ്പിള്ളി സ്വദേശി ഗോപാലകൃഷ്ണന് പരിക്കേറ്റ് ചികിത്സയിലാണ്. ലോറിയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച സനോജിന്റെ അച്ഛന്‍: ശശികുമാര്‍. അമ്മ: സ്വപ്ന. സഹോദരി: നന്ദന.