‘ഡിയര്‍ കോമ്രേഡ്’ ആദ്യ മലയാള ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി


വി
ജയ് ദേവരകൊണ്ട നായകനാകുന്ന പുതിയ ചിത്രം ‘ഡിയര്‍ കോമ്രേഡിലെ ആദ്യ മലയാള ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. ‘നീരോളം മെല്ലെ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറക്കിയത്. ഗൗതം ഭരദ്വാജ് വി ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോ പോളിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകരന്‍ ആണ്.

ഭരത് കമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.റാഷ്മിക മന്ദനയാണ് ചിത്രത്തിലെ നായിക.മൈത്രി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സുജിത്ത് സാരംഗാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Top