ഡിയര്‍ കോമ്രേഡിന് വേണ്ടി ഗാനമാലപിച്ച് ദുല്‍ഖര്‍ സല്‍മാന്‍

വിജയ് ദേവരകൊണ്ട നായകനാകുന്ന ഡിയര്‍ കോമ്രേഡിന് വേണ്ടി ഗാനമാലപിച്ച് ദുല്‍ഖര്‍ സല്‍മാന്‍. ‘സഖാവേ…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മൂന്ന് ഭാഷകളിലുള്ള കോമ്രേഡ് ആന്തത്തിലെ മലയാള ഭാഗത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ഗാനമാലപിക്കുന്നത്. തമിഴില്‍ വിജയ് സേതുപതിയാണ് കോമ്രേഡ് ഗാനമാലപിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയ സമയം ദുല്‍ഖറും താനും ചേര്‍ന്ന് ഒരു വലിയ സര്‍പ്രൈസ് ഒരുക്കുന്നുണ്ട് എന്ന് വിജയ് ദേവരകൊണ്ട സൂചന നല്‍കിയിരുന്നു. അതാണ് ഗാനത്തിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. ദുല്‍ഖര്‍ സല്‍മാനായിരുന്നു ഡിയര്‍ കോമ്രേഡിന്റെ ട്രെയിലര്‍ ഔദ്യോഗികമായി പുറത്ത് വിട്ടത്.

Top