വിജയ് ദേവരകൊണ്ട ചിത്രം ‘ഡിയര്‍ കോമ്രേഡ്’; ഓഡിയോ ജുക്ബോക്‌സ് ഇന്ന് പുറത്തുവിടും

ര്‍ജുന്‍ റെഡ്ഢി താരം വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘ഡിയര്‍ കോമ്രേഡ്. ചിത്രത്തിന്റെ ഓഡിയോ ജുക്‌ബോക്‌സ് ഇന്ന് പുറത്തുവിടും. ചിത്രം ജൂലൈ 26ന് തിയേറ്ററുകളിലെത്തും

ഭരത് കമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം എത്തുന്നു. വിദ്യാര്‍ഥി നേതാവായ കഥാപാത്രത്തിന്റെ കലാലയ ജീവിതവും പ്രണയജീവിതവുമാണ് ചിത്രീകരിച്ചിരിക്കുന്നത്.

രാഷ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ടാക്‌സിവാലയ്ക്ക് ശേഷമെത്തുന്ന ദേവരകൊണ്ട ചിത്രമാണിത്.

Top