‘സി വി വര്‍ഗീസ് കവലച്ചട്ടമ്പി, സുധാകരന്റെ രോമത്തിന്റെ വില പോലും ഇല്ല’: ഡീന്‍ കുര്യാക്കോസ്

Dean Kuriakose

തൊടുപുഴ: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പ്രകോപന പ്രസംഗം നടത്തിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് കവലച്ചട്ടമ്പിയെന്ന് കോണ്‍ഗ്രസ് നേതാവും ഇടുക്കി എംപിയുമായ ഡീന്‍ കുര്യാക്കോസ്. കെ സുധാകരന്റെ രോമത്തിന്റെ വില പോലും വര്‍ഗീസിനില്ല. വര്‍ഗീസിന്റെ പ്രകോപന പ്രസംഗത്തെ നിയപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.

അതിനിടെ, കെ സുധാകരനെതിരായ പ്രകോപന പ്രസംഗത്തെ ന്യായീകരിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് രംഗത്തെത്തി. പറഞ്ഞതില്‍ താന്‍ ഉറച്ചു നില്‍ക്കുന്നു. കെ സുധാകരന്‍ പറഞ്ഞതിന് മറുപടിയായാണ് താന്‍ പ്രസംഗിച്ചതെന്നും വര്‍ഗീസ് പ്രതികരിച്ചു.

Top