പി കെ ശശി എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ഡീന്‍ കുര്യാക്കോസ്

Dean Kuriakose

തിരുവനന്തപുരം: പി കെ ശശി എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. സ്വന്തം സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നും ഡിവൈഎഫ്‌ഐ ഇരയോടൊപ്പമാണോ പീഡകരോടൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും ഡീന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പീഡന പരാതി ആരോപിച്ച് സിപിഎം വനിതാ നേതാവ് പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനാണ് പരാതി നല്‍കിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് വനിതാ നേതാവ് വൃന്ദയ്ക്ക് പരാതി നല്‍കിയത്. അതേസമയം, പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ, പാര്‍ട്ടി കോടതിയല്ല സ്ത്രീപീഡനക്കേസില്‍ തീര്‍പ്പു കല്‍പ്പിക്കേണ്ടതെന്നും പരാതി എന്തുകൊണ്ട് പൊലീസിന് കൈമാറിയില്ലെന്ന് ബൃന്ദാ കാരാട്ട് വ്യക്തമാക്കണമെന്നും ബിജെപി നേതാവ് കെ സുരേന്ദ്രനും പറഞ്ഞിരുന്നു.

Top