Deaf and mute rape victim dies in acid attack in West Bengal

കൃഷ്ണനഗര്‍: പശ്ചിമബംഗാളില്‍ പീഡനത്തിനിരയായ ബധിരയും മൂകയുമായ യുവതി ആസിഡ് ആക്രമണത്തില്‍ മരിച്ചു.

നദിയ ജില്ല സ്വദേശിയായ പെണ്‍കുട്ടി രാത്രിയില്‍ വീട്ടില്‍ ഉറങ്ങി കിടന്ന സമയം അജ്ഞാതനായ ആക്രമി തുറന്നു കിടന്ന ജനലിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നു.

കഴിഞ്ഞ മാസമാണ് ഇരുപത്തിയെട്ടുകാരിയായ യുവതിയെ അജ്ഞാതനായ വ്യക്തി പീഡിപ്പിച്ചത്. ആസിഡ് ആക്രമണത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

മൃതശരീരം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. യുവതിയെ മാനഭംഗപ്പെടുത്തിയ ആള്‍ തന്നെയാണ് ഈ ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

Top