ചൈനയിലെ ഷിന്‍ജിയാംഗ് പ്രവിശ്യയില്‍ ശക്തമായ ഭൂചലനം ; എട്ടു പേര്‍ മരിച്ചു

ബെയ്ജിംഗ്: ചൈനയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ എട്ടു പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

സംഭവത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൈനയിലെ ഷിന്‍ജിയാംഗ് പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്.

Top