കാബൂളിലെ വിവാഹമണ്ഡപത്തിലുണ്ടായ ചാവേര്‍ സ്‌ഫോടത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ വിവാഹസ്ഥലത്ത് നടന്ന ചാവേർ സ്ഫോടനത്തിൽ 40 പേർ കൊല്ലപ്പെട്ടു. ഇരുപതോളം പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷിയ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് സംഭവം.

സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പത്ത് ദിവസം മുൻപാണ് കാബൂളിലെ ഒരു പൊലീസ് സ്റ്റേഷനിൽ സ്ഫോടനമുണ്ടായത്. ഇതിൽ 14 പേർ കൊല്ലപ്പെടുകയും 150 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

Top