എയർ ഇന്ത്യ വില്പന; താൽപര്യപത്രം നൽകാനുള്ള അവസാന തിയതി ഓഗസ്റ്റ് 31

യർ ഇന്ത്യയുടെ വില്പനയ്ക്കുള്ള താൽപര്യപത്രം സമർപ്പിക്കുന്നതിനുള്ള അവസാന തിയതി വീണ്ടും നീട്ടി. ഓഗസ്റ്റ് 31 ആണ് അവസാന തിയതി.

താൽപര്യപത്രം നൽകേണ്ട അവസാനതിയതിയായി ആദ്യം പ്രഖ്യാപിച്ചിരുന്നത് മാർച്ച് 17ആയിരുന്നു.പിന്നീടത് ഏപ്രിൽ 30ലേയ്ക്കും ജൂൺ 30ലേയ്ക്കും രണ്ടുതവണയായി നീട്ടുകയും ചെയ്തിരുന്നു.

കോവിഡിനെതുടർന്നുള്ള ലോക്ക്ഡൗൺ നീണ്ടതിനാൽ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിലായതിനാലാണ് ഇത്തവണ തിയതി വീണ്ടും നീട്ടിയത്. യോഗ്യരായ നിക്ഷേപകർക്ക്(ക്യുഐബി) താത്പര്യപത്രം നൽകാൻ സെപ്റ്റംബർ 14വരെ സമയമുണ്ട്.

Top