ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി

ന്യൂഡല്‍ഹി: 2019-2020 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടി. 2020 ഡിസംബര്‍ 31 വരെയാണ് സമയം നീട്ടിനല്‍കിയത്. നേരത്തെ നവംബര്‍ 30-നകം റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നായിരുന്നു നിര്‍ദേശം.

ഇതോടെ നികുതിദായകര്‍ക്ക് ഒരു മാസം കൂടി അധികസമയം ലഭിക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് നേരത്തെ പലതവണകളായി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം നീട്ടിനല്‍കിയിരുന്നു.

Top