കോട്ടയത്ത് കൊന്ന് മാലിന്യക്കിണറ്റില്‍ തള്ളിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

deadbody

കോട്ടയം: കോട്ടയത്ത് നഗരമധ്യത്തില്‍ രണ്ടുപേര്‍ ചേര്‍ന്ന് കൊന്ന് മാലിന്യക്കിണറ്റില്‍ തള്ളിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു.

അയ്മനത്ത് താമസക്കാരനായ ചമ്പക്കര പായനക്കുഴി വീട് ചെല്ലപ്പെന്റ മകന്‍ ബൈജുവിന്റെ (കൊച്ചുമോന്‍-46) മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.

രണ്ടുദിവസത്തെ തിരച്ചിലിനൊടുവിലാണ് തിരുനക്കരയിലെ ഉപയോഗശൂന്യമായ കിണറ്റില്‍നിന്നും മൃതദേഹം ലഭിച്ചത്.

ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്.

ഇതിനെ തുടര്‍ന്ന് രണ്ടുപേരെ വ്യാഴാഴ്ച വെസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

Top