തൂവൽ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാക്കളുടെ മൃത‌ദേഹം കണ്ടെത്തി

drown-death

ഇടുക്കി : ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ കാണാതായ യുവാക്കളുടെ മൃത‌ദേഹം കണ്ടെത്തി. മുരിക്കാശ്ശേരി പാട്ടത്തിൽ സജോമോൻ സാബു (20), മുരിക്കാശ്ശേരി ഇഞ്ച്നാട് സോണി ഷാജി (16) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് ഏഴ് പേര് അടങ്ങുന്ന കുടുംബം തൂവൽ അരുവി സന്ദർശിക്കുവാൻ എത്തിയത്. തുടർന്ന് കുളിക്കാനിറങ്ങിയ സജോമോനെയും സോണിയേയും കാണാതാകുകയായിരുന്നു. തുടർന്ന് നെടുങ്കണ്ടം ഫയർഫോഴ്സും പൊലീസും നടത്തിയ തെരച്ചിലിലാണ് മൃത‌ദേഹം കണ്ടെത്തിയത്.

Top