ഒാഖി: കോഴിക്കോട്​ തീരത്തുനിന്ന്​ എട്ട്​​ മൃതദേഹങ്ങള്‍ കണ്ടെത്തി, മരണം 55 ആയി

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിലെ ദുരന്തത്തെ തുടര്‍ന്ന് കാണാതായവരില്‍ എട്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കോഴിക്കോട്, മലപ്പുറം ഭാഗത്തെ പുറം കടലില്‍ നിന്നും കണ്ടെത്തി.

ബേപ്പൂര്‍ തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് ആറു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് മൃതദേഹങ്ങള്‍ കരക്കെത്തിച്ചു.

എന്നാല്‍ ബേപ്പൂര്‍ പുറംകടലില്‍ കണ്ടെത്തിയ രണ്ടു മൃതദേഹങ്ങള്‍ കൂടി കരക്കെത്തിക്കാനുണ്ട്.

മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസഥയിലാണ്. ഇതോടെ ഓഖി ദുരന്തത്തില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം അമ്പത്തഞ്ചായി.

കാണാതായവര്‍ക്കു വേണ്ടി നാവികസേനയുടെയും കോസ്റ്റല്‍ഗാര്‍ഡ്‌സിന്റെയും നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നുണ്ട്.

Top