കോഴിക്കോട് ബീച്ച് ആശുപത്രിയിലെ വെള്ളത്തില്‍ ചത്ത എലിയുടെ അവശിഷ്ടം

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിലെ വെള്ളത്തില്‍ ചത്ത എലിയുടെ അവശിഷ്ടം കണ്ടെത്തി.

ചികിത്സയില്‍ കഴിയുന്ന കുട്ടിയെ മാതാവ് കുളിപ്പിക്കാനായി വെള്ളമെടുത്തപ്പോഴാണ് എലിയുടെ രോമം ഉള്‍പ്പെടെയുള്ള ശരീരാവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്.

തുടര്‍ന്ന് 24ാം വാര്‍ഡിലേക്ക് വെള്ളം വിതരണം ചെയ്യുന്ന ടാങ്കില്‍ എലിയുടെ അവശിഷ്ടം കണ്ടെത്തുകയായിരുന്നു. ഡെങ്കിപ്പനി ബാധിതരായ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചികിത്സയില്‍ കഴിയുന്ന വാര്‍ഡാണിത്.

പരാതിപ്പെട്ട രോഗികളോട് എലിയുടെ വാലില്‍ പിടിച്ച് എടുത്ത് കളഞ്ഞുകൂടെ എന്ന് പരിഹസിച്ചു കൊണ്ടായിരുന്നു ഡോക്ടറുടെ പ്രതികരണം. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രി ഉപരോധിച്ചു.

Top