പാറമടയില്‍ അപകടം ; ഇതര സംസ്ഥാനക്കാരായ രണ്ടു തൊഴിലാളികള്‍ മരിച്ചു

കോട്ടയം : കുറവിലങ്ങാട് പാറമടയില്‍ അപകടം. പാറപൊട്ടി വീണ് ഇതര സംസ്ഥാനക്കാരായ രണ്ടു തൊഴിലാളികള്‍ മരിച്ചു. മധ്യപ്രദേശ് സ്വദേശികളായ രമേശ് കൈത, സാഹബ് റാവു എന്നിവരാണ് മരിച്ചത്.

പാറ തുളച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ തൊഴിലാളികള്‍ക്കുമുകളിലേക്ക് പാറ അടര്‍ന്നു വീണാണ് അപകടമുണ്ടായത്.

Top