വയനാട് മുതലയെ ചത്തനിലയിൽ കണ്ടെത്തി

വയനാട്: മുതലയെ ചത്തനിലയിൽ കണ്ടെത്തി. വള്ളിയൂർക്കാവ് കണ്ണി വയലിലാണ് മുതലയുടെ ജഢം കണ്ടെത്തിയത്. ഇന്ന് രാവിലെ 7 മണിയോടെയാണ് പ്രദേശവാസികൾ മുതലയെ ചത്തനിലയിൽ കണ്ടത്. ഏകദേശം അഞ്ചര അടിയോളം നീളമുള്ള മുതലയാണ് ചത്തത്.

ഇതിന് മുമ്പ് പരിസര പ്രദേശങ്ങളിൽ പല തവണ മുതലയെയും ചീങ്കണ്ണിയെയും കാണാറുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. വനപാലകർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Top