മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവാവിന്റെ മൃതദേഹം ഇരുവഴിഞ്ഞി പുഴയില്‍ കണ്ടെത്തി

കോഴിക്കോട്: കൂടരഞ്ഞിയില്‍ പുന്നക്കല്‍ ഉറുമി പവര്‍ ഹൗസിന് സമീപം മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
ഇരുവഴിഞ്ഞി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടൊണ് മുക്കം പൂളപ്പൊയില്‍ സ്വദേശി അനിസ് റഹ്മാനെ മലവെള്ളപ്പാച്ചിലില്‍ കാണതായത്. പവര്‍ ഹൗസിന് സമീപം
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയതാണ് അനീസ്. മലവെള്ളം കുതിച്ചെത്തിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപ്പെട്ടിരുന്നു. ഇവരാണ് വിവരം സമീപവാസികളെ അറിയിച്ചത്.

മുക്കം പോലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല. ഇന്ന് നടത്തിയ തിരിച്ചലിനിടെയാണ് ഇരുവഴിഞ്ഞി പുഴയില്‍ മൃതദേഹം കണ്ടത്തിയത്.ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.

Top