വീട്ടമ്മയുടെ മൃതദേഹം ചാക്കില്‍പൊതിഞ്ഞ നിലയില്‍; അയല്‍വാസികള്‍ അറസ്റ്റില്‍

arrested

പാലക്കാട് : കൂമന്‍കാവില്‍ ചുങ്കമന്ദത്ത് പൂശാരി പറമ്പില്‍ പരേതനായ സഹദേവന്റ ഭാര്യ ഓമന(60)യുടെ മൃതദേഹം ചാക്കില്‍പൊതിഞ്ഞ നിലയില്‍ കണ്ടെത്തി.

അയല്‍വാസി ഷൈജുവിന്റെ വീട്ടില്‍ നിന്നു നാട്ടുകാരും പൊലീസുമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അയല്‍വാസികളായ ജിജിഷ്( 27), ഷൈജു( 29) എന്നിവരെ കുഴല്‍മന്ദം പൊലീസ് കസ്റ്റഡിയിലെടുത്തു.

ആഭരണങ്ങള്‍ കവര്‍ച്ചചെയ്യാനാണ് ഓമനയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. ഞായറാഴ്ച രാവിലെ സ്വര്‍ണ വളകളും മാലയും വില്‍ക്കാനായി കുഴല്‍മന്ദത്തെ ഒരു സ്വകാര്യപണമിടപാട് സ്ഥാപനത്തിലെത്തിയ യുവാക്കളില്‍ സംശയം തോന്നിയ സ്ഥാപന ഉടമ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

Top