എം.ജി സര്‍വകലാശാലയില്‍ മാന്നാനം സ്വദേശിയുടെ മൃതദേഹം, മരണത്തില്‍ ദുരൂഹത

death

കോട്ടയം: എം.ജി സര്‍വകലാശാലയില്‍ വി.സി ക്വാര്‍ട്ടേഴ്‌സിന് അടുത്തുള്ള മ്യൂസിക് ക്ലബിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തി. മാന്നാനം സ്വദേശി പ്രദീപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇയാളെ കാണാനില്ലെന്ന് രാവിലെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top