അഞ്ചുവയസുകാരന്റെ മൃതദേഹം സ്യൂട്ട്‌കേസില്‍ ; ഐ.എ.എസ് ഉദ്യോഗാര്‍ത്ഥി അറസ്റ്റില്‍

dead body

ന്യൂഡല്‍ഹി: വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ സ്വരൂപ് നഗറില്‍ ഒരുമാസമായി കാണാതായ അഞ്ചു വയസുകാരെന്റ മൃതദേഹം സ്യൂട്ട്‌കേസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കുട്ടിയുടെ വീട്ടില്‍ എട്ടു വര്‍ഷമായി വാടകക്ക് താമസിച്ചിരുന്ന ഐ.എ.എസ് ഉദ്യോഗാര്‍ത്ഥി അവദേഷ് സാക്യയെ പൊലീസ് അറസ്റ്റ് ചെയ്തു.

കുഞ്ഞിനെ കാണാതായി കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഇയാളുടെ മുറിയില്‍ നിന്ന് ചീഞ്ഞ ഗന്ധം വരുന്നത് ശ്രദ്ധയില്‍പെട്ട അയല്‍വാസികള്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നുണ്ടായ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം പെട്ടിക്കുള്ളില്‍ അടച്ച നിലയില്‍ കണ്ടെത്തിയത്.Related posts

Back to top