കുഞ്ചിത്തണ്ണിയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവം ; അന്വേഷണം പുരോഗമിക്കുന്നു

അടിമാലി: കുഞ്ചിത്തണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റില്‍ നിന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഒരു മാസത്തിനിടെ ഇടുക്കി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടു തിരോധാന കേസുകളുമായി ബന്ധപ്പെടുത്തിയാണ് അന്വേഷണം നടത്തുന്നത്. ജില്ലയില്‍ നിന്നും കാണാതായ യുവതികളുടെ ബന്ധുക്കള്‍ മൃതദേഹത്തിന്റെ അവശിഷ്ടം കാണാന്‍ എത്തിയെങ്കിലും ഒന്നും വ്യക്തമായില്ല.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് കുഞ്ചിത്തണ്ണി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ മുതിരപ്പുഴയാറ്റിലാണ് അഴുകിയ നിലയില്‍ മനുഷ്യന്റെ കാല്‍ഭാഗം കണ്ടെത്തിയത്. കണ്ടെത്തിയ കാല്‍ഭാഗം സ്ത്രീയുടേതാണെന്നാണ് വിവരം. വെള്ളത്തൂവല്‍ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിരുന്നു. പുഴയില്‍ ശരീരഭാഗം കണ്ടെത്തിയതിന്റെ സമീപത്ത് പോലീസ് വിശദമായി തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. ഡിഎന്‍എ പരിശോധനയിലൂടെ ശരീരഭാഗം ആരുടേതാണെന്ന് കണ്ടെത്താന്‍ കഴിയുമോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Top