ഓഖി ദുരന്തം : രണ്ടു പേരുടെ മൃതദേഹങ്ങള്‍ കൂടി മെഡിക്കല്‍ കോളേജില്‍ തിരിച്ചറിഞ്ഞു

ockhi

കോഴിക്കോട്: ഓഖി ദുരന്തത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരാളുടെയും തിരൂരില്‍ സൂക്ഷിച്ചിരുന്ന രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കൂടിതിരിച്ചറിഞ്ഞു. തിരുവനന്തപുരം വിഴിഞ്ഞം അടിമവീട്ടില്‍ സെബാസ്റ്റ്യന്‍ അടിമ (40)യെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തിരിച്ചറിഞ്ഞത്.

പൊന്നാനി ഭാഗത്തുനിന്ന് ലഭിച്ച മൃതദേഹങ്ങളില്‍ രണ്ടെണ്ണവും ഡിഎന്‍എയിലൂടെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം തുമ്പ നെഹ്‌റും ജംക്ഷന്‍ പുതുനല്‍വീട് മണക്കാട്ട് വിലാകം തോമസ് (43), കന്യാകുമാരി കടിയപട്ടണം തോമസ് സ്ട്രീറ്റ് സ്വദേശി ഡെല്‍ഫിന്‍ രാജ് (49) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

Top