ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിൽ പരിശോധന; ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിലെ റെയ്ഡില്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണ സംഘം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ആദായ നികുതി വകുപ്പിന്റെയും പരിശോധന 30 മണിക്കൂറോളം നീണ്ടു. നാദിറയുടെ ഭര്‍ത്താവ് സുരേഷ് കുമാര്‍ ഫാരിസ് അബൂബക്കറിന്റെ ബിനാമി ആണെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

ഇന്നലെ രാത്രി വരെ നീണ്ട പരിശോധനയില്‍ ലാപ്‌ടോപുകള്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. തിരുവനന്തപുരം മണ്ണന്തലയ്ക്കടുത്തുള്ള വീട്ടിലാണ് റെയ്ഡ് നടത്തുന്നത്. ഇന്നലെ ഉച്ചയോടെ ആരംെഭിച്ച റെയ്ഡ് രാത്രി 9 മണി വരെ നീണ്ടുനിന്നു.

കേരളത്തില്‍ വിവിധയിടങ്ങളിലായി ഫാരിസ് അബൂബക്കറിന്റെ ബിനാമി പേരില്‍ സുരേഷ് കുമാര്‍ ഭൂമി വാങ്ങിയിട്ടുണ്ടെന്നാണ് സൂചന. രാജ്യമൊട്ടാകെ ഫാരിസ് അബൂബക്കറിന്റെ കേന്ദ്രങ്ങളിലും ഓഫീസിലുമായി 98 ഇടങ്ങളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. നിലവില്‍ ഫാരിസിന്റെ ഓഫീസിലെ ജീവനക്കാരന്‍ കൂടിയാണ് സുരേഷ് കുമാര്‍.

Top