ഡിസിസി പുനസംഘടന; കൂടിയാലോചന നടന്നുവെന്ന് ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍

കൊല്ലം: ഡിസിസി പുനസംഘടനയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ ഗ്രൂപ്പുകളെ തള്ളി ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍. ഹൈക്കമാന്‍ഡ് തീരുമാനത്തിനെതിരെ വര്‍ത്തമാനം പറയുന്നത് ശരിയല്ല. നവോത്ഥാന ഡിസിസി പ്രസിഡന്റുമാര്‍ എന്നതിനെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. ഒന്നര മാസത്തെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഡി സി സി അധ്യക്ഷന്മാരെ തീരുമാനിച്ചതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ വിവിധതലങ്ങളില്‍ ദളിത്, വനിതാ പ്രാതിനിധ്യങ്ങളുണ്ടെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു

പരസ്യ പ്രതികരണത്തിനെതിരെ പാര്‍ട്ടി സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടികളയേും ആര്‍ ചന്ദ്രശേഖരന്‍ അനുകൂലിച്ചു. ശക്തമായ നടപടിയെടുത്തത് ഉചിതമായെന്നും അദ്ദേഹം പ്രതികരിച്ചു.

 

Top