ഡിസിസി പുനസംഘടന; ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഡി സി സി പുന:സംഘടന പട്ടികയുമായി ബന്ധപ്പെട്ട് രണ്ട് പ്രാവശ്യം ചര്‍ച്ച നടത്തിയെന്ന കെ സുധാകരന്റെ വാദം തെറ്റാണന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി.

ഒരേ ഒരു തവണയാണ് ചര്‍ച്ച നടത്തിയത്. അന്ന് വി ഡി സതീശനും ഒപ്പമുണ്ടായിരുന്നു. രണ്ട് പ്രാവശ്യം ചര്‍ച്ച നടന്നിരുന്നെങ്കില്‍ തര്‍ക്കമുണ്ടാകില്ലായിരുന്നു. ആദ്യം ചര്‍ച്ച ചെയ്തപ്പോള്‍ നല്‍കിയ ലിസ്റ്റാണ് സുധാകരന്‍ കാണിച്ചത്. അതില്‍ വിശദ ചര്‍ച്ച നടന്നിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.

 

Top