ഡിസിസി പുനഃസംഘടന; പരസ്യ പ്രതികരണത്തിനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇപ്പോള്‍ പരസ്യ പ്രതികരണത്തിന് മുതിരുന്നില്ല. അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദികളില്‍ രേഖപ്പെടുത്തുമെന്നും സംഘടനാപരമായ കാര്യങ്ങളില്‍ പൊതുവേദിയില്‍ അഭിപ്രായം പറയാനില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. പറയേണ്ട കാര്യങ്ങള്‍ എഐസിസി നേതൃത്വത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഡിസിസി പുനഃസംഘടനയില്‍ നിലപാട് ആവര്‍ത്തിച്ച് മുതിര്‍ന്ന നേതാക്കള്‍ രംഗത്തുവന്നു. ചര്‍ച്ചയിലെ വിവരങ്ങള്‍ പരസ്യമാക്കിയതില്‍ ഉമ്മന്‍ചാണ്ടി അമര്‍ഷം പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാവരെയും ഒരുമിച്ചു കൊണ്ടു പോകുന്നതിനു പകരം പട്ടികയില്‍ ഇഷ്ടക്കാരെ തിരുകി കയറ്റി എന്ന ആരോപണമാണ് ജോസഫ് വാഴക്കന്‍ ഉന്നയിച്ചത്.

വേണ്ടത്ര കൂടിയാലോചനകള്‍ നടന്നില്ലെന്ന ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പരാതി അവഗണിച്ചതില്‍ ഗ്രൂപ്പുകള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്.

Top