പുന:സംഘടന; എല്ലാവരേയും തൃപ്തിപ്പെടുത്താനാകില്ലെന്ന് കെ മുരളീധരന്‍

കോഴിക്കോട്: എല്ലാവരേയും പൂര്‍ണമായി തൃപ്തിപ്പെടുത്തിക്കൊണ്ട് ജില്ല കോണ്‍ഗ്രസ് കമ്മറ്റികളുടെ പുന:സംഘടന സാധ്യമാകില്ലെന്ന്
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ മുരളീധരന്‍.

ജില്ല കോണ്‍ഗ്രസ് കമ്മറ്റി പുന:സംഘടന പട്ടിക ഏത് നിമിഷവും പുറത്തിറങ്ങും. തന്റെ നിര്‍ദേശങ്ങള്‍ ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി , രമേശ് ചെന്നിത്തല എന്നിവരെ തള്ളിക്കൊണ്ടുള്ള നടപടി വേണ്ടെന്നാണ് അറിയിച്ചിട്ടുള്ളതെന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

ജില്ല കോണ്‍ഗ്രസ് കമ്മറ്റികളുടെ പുന: സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വി എം സുധീരനും അടക്കമുള്ളവര്‍ ഹൈക്കമാന്റിനെ പരാതി അറിയിച്ചിരുന്നു. കൂടിയാലോചന നടത്താതെയാണ് പട്ടികയെന്നായിരുന്നു പരാതി.

 

Top