ഡിസിസി പ്രസിഡന്റുമാരെ ഉടന്‍ പ്രഖ്യാപിക്കും

k SUDHAKARAN

തിരുവനന്തപുരം: രണ്ട് ദിവസത്തിനുള്ളില്‍ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിക്കും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയ പട്ടികയ്ക്ക് എഐസിസി അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഒന്‍പത് ജില്ലകളില്‍ ഐ ഗ്രൂപ്പ് പ്രതിനിധികള്‍ അധ്യക്ഷന്മാരാകും. എ ഗ്രൂപ്പിന് അഞ്ച് പ്രസിഡന്റുമാരെയാണ് ലഭിക്കുക. അതേസമയം വനിതാ ഡിസിസി പ്രസിഡന്റുമാര്‍ പട്ടികയിലില്ല.

പട്ടികയില്‍ ഗ്രൂപ്പ് മാനദണ്ഡമായില്ലെന്നും മെറിറ്റ് മാത്രം അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയതെന്നും നേതൃത്വം വ്യക്തമാക്കി. എന്നാല്‍ ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ക്കാണ് ഡിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാന്‍ പോകുന്നത്. അതേസമയം തിരുവനന്തപുരം, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. ഈ ജില്ലകളൊഴിച്ച് മറ്റിടങ്ങളില്‍ പേരുകള്‍ക്ക് അന്തിമ തീരുമാനമായി.

പത്തനംതിട്ടയില്‍ സതീഷ് കൊച്ചുപറമ്പില്‍, ആലപ്പുഴയില്‍ ബാബു പ്രസാദ്, ഇടുക്കിയില്‍ സി.പി മാത്യു, എറണാകുളത്ത് മുഹമ്മദ് ഷിയാസ്, തൃശൂരില്‍ ജോസ് വള്ളൂര്‍, പാലക്കാട് എ തങ്കപ്പന്‍, കോഴിക്കോട് പ്രവീണ്‍ കുമാര്‍, വയനാട് കെ കെ എബ്രഹാം, കാസര്‍ഗോഡ് ഖാദര്‍ മങ്ങാട് എന്നിവരാണ് പട്ടികയിലുള്ളത്.

 

Top