അഞ്ച് ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാര്‍ ഇന്ന് ചുമതല ഏല്‍ക്കും

തിരുവനന്തപുരം: അഞ്ച് ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാര്‍ കൂടി ഇന്ന് ചുമതല ഏല്‍ക്കും. കണ്ണൂര്‍ ഡിസിസി പ്രസിഡന്റായി മാര്‍ട്ടിന്‍ ജോര്‍ജ് ചുമതല ഏല്‍ക്കുന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പങ്കെടുക്കും. തൃശ്ശൂരില്‍ ജോസ് വള്ളൂര്‍ ചുമതല ഏല്‍ക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് മുഖ്യാതിഥി.

വയനാട് ഡിസിസി അധ്യക്ഷനായി എന്‍ഡി അപ്പച്ചന്‍ ചുതല ഏല്‍ക്കുന്ന ചടങ്ങില്‍ കെ.പി.സി.സി പ്രതിനിധിയായി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എംഎല്‍എ പങ്കെടുക്കും. ഇത് രണ്ടാം തവണയാണ് എന്‍ഡി അപ്പച്ചന്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ അമരത്ത് എത്തുന്നത്. കാസര്‍കോട് പി.കെ ഫൈസല്‍ ചുമതലഏല്‍ക്കുന്ന ചടങ്ങില്‍ കെ. സുധാകരനും എറണാകുളത്ത് മുഹമ്മദ് ഷിയാസ് ചുമതല ഏല്‍ക്കുന്ന ചടങ്ങില്‍ വിഡി സതീശനും പങ്കെടുക്കും.

ആറ് ജില്ലകളില്‍ കഴിഞ്ഞ ദിവസം പുതിയ ഡിസിസി പ്രസിഡന്റുമാര്‍ ചുമതലയേറ്റിരുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് പുതിയ അധ്യക്ഷന്മാര്‍ ചുമതലയേറ്റത്.

Top