ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തും ; കെഎസ്‌യു നേതാക്കള്‍ അറസ്റ്റില്‍

arrest

കൊച്ചി : കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ ഡിസിസിക്ക് മുന്നില്‍ റീത്തും ശവപ്പെട്ടിയും വെച്ചവര്‍ അറസ്റ്റില്‍. കെഎസ്‌യു സംസ്ഥാന നേതാക്കളായ അനൂപ് ഇട്ടന്‍, ഷബീര്‍ മുട്ടം തുടങ്ങിയവരാണ് അറസ്റ്റിലായത്. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെയായിരുന്നു ഇവരുടെ പ്രതിഷേധം.

ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും പേരില്‍ ഇരുവര്‍ക്കുമെതിരായി പോസ്റ്ററുകളും പതിച്ചിരുന്നു. കെ.എം മാണി രാജ്യസഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച വെള്ളിയാഴ്ച രാത്രിയാണ് ശവപ്പെട്ടിയും ബോര്‍ഡുകളും സ്ഥാപിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിമാനത്തേക്കാള്‍ നിങ്ങള്‍ വില നല്‍കിയത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ, പ്രവര്‍ത്തകര്‍ രക്തസാക്ഷികള്‍ എന്നെഴുതിയ പോസ്റ്ററുകളും തൊട്ടടുത്ത് സ്ഥാപിച്ചിരുന്നു.

Top