ഡി.സി.സി പട്ടിക; കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി

ന്യൂഡല്‍ഹി: ഡിസിസി പട്ടികയുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി. നേതാക്കളുടെ പ്രതികരണം സംബന്ധിച്ച് താരിഖ് അന്‍വറിനോട് രാഹുല്‍ ഗാന്ധി റിപ്പോര്‍ട്ട് തേടി. ഡി.സി.സി. അധ്യക്ഷ പട്ടികയില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

അധ്യക്ഷന്മാരെ തീരുമാനിക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമായിരുന്നെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്നും തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അച്ചടക്ക നടപടി സ്വീകരിച്ചത് ജനാധിപത്യ രീതിയല്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. നടപടിക്ക് മുമ്പ് വിശദീകരണം തേടണമായിരുന്നു എന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

 

Top