ഡിസിസി പട്ടിക; കെ.സി വേണുഗോപാല്‍ അനാവശ്യ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക സംബന്ധിച്ച് കെ സി വേണുഗോപാല്‍ അനാവശ്യ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് കെ മുരളീധരന്‍ എംപി. പുതിയ ഗ്രൂപ്പിനായി നീക്കം നടക്കുന്നുവെന്ന ആക്ഷേപം ശരിയല്ല. ഗ്രൂപ്പ് കളി പാര്‍ട്ടിയുടെ ആരോഗ്യത്തിന് നല്ലതല്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പരിഗണിച്ചും മാനിച്ചും തന്നെ മുന്നോട്ട് പോകും. ഡി സി സി പട്ടികയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഇതുവരെ ഉണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു. ഇനി ഒറ്റകെട്ടായി മുന്നോട്ട് പോകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Top