ഡിസിസി അധ്യക്ഷ പട്ടിക; നേതാക്കളുമായി കെ സുധാകരന്‍ ഇന്ന് ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: ഡി.സി.സി അധ്യക്ഷ പട്ടിക പ്രഖ്യാപിക്കുന്നതിന് മുന്‍പുള്ള നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കും. എ.ഐ.സി.സി സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ കൂടിക്കാഴ്ച നടത്തും.

മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം പരിഗണിക്കുന്നില്ലെന്ന ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ പരാതിയെ തുടര്‍ന്നാണ് ഡി.സി.സി പട്ടിക സംബന്ധിച്ച് വീണ്ടും ഹൈക്കമാന്റ് ചര്‍ച്ചകളിലേക്ക് പോകുന്നത്. നിലവില്‍ നല്‍കിയിരിക്കുന്ന ചുരുക്ക പട്ടികയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയില്ല.

അതേസമയം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് ഡി.സി.സി പട്ടികയ്ക് ഇന്ന് അന്തിമ രൂപം നല്‍കാനാണ് സാധ്യത. കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളൊഴികെ മറ്റ് എല്ലായിടത്തും ഒറ്റപ്പേരിലേക്ക് എത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇവിടെ കൂടി സമവായമായാല്‍ ഡി.സി.സി അധ്യക്ഷന്‍മാരുടെ പട്ടിക ഉടന്‍ തന്നെ ഹൈക്കമാന്റ് പ്രഖ്യാപിക്കും.

Top