മഹീന്ദ്ര മരാസോയുടെ അകത്തളം നൂതന രൂപത്തില്‍ പുതുക്കി അവതരിപ്പിച്ച് ഡിസി ഡിസൈന്‍

ടുത്തിടെ പുറത്തിറങ്ങിയ മഹീന്ദ്ര മരാസോ വിപണിയില്‍ മികച്ച അഭിപ്രായത്തോടെ മുന്നേറ്റം തുടരുകയാണ്. ഈ ഘട്ടത്തില്‍ മരാസോയുടെ അകത്തളം അഴിച്ചുപണിത് നൂതന രൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഡിസി ഡിസൈന്‍. റഗുലര്‍ കാറുകള്‍ക്ക് ലക്ഷ്വറി ഭാവം നല്‍കി മോഡിഫൈ ചെയ്യുന്ന പ്രമുഖ ഡിസൈനിങ് ഗ്രൂപ്പാണ് ഡിസി ഡിസൈന്‍.

പിന്‍ നിരയിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്ന വിധമാണ് അകത്തളത്തില്‍ മാറ്റങ്ങള്‍ വരുത്തിരിക്കുന്നത്. മൂന്നാം നിരയില്‍ ലക്ഷ്വറി ലോഞ്ചിന് സമാനമാണ് സീറ്റ്. അധിക കുഷ്യനില്‍ ലെതറില്‍ പൊതിഞ്ഞതാണ് സീറ്റുകള്‍. യാത്രക്കാര്‍ക്ക് മികച്ച ലെഗ് സ്‌പേസും ലഭിക്കുന്നവിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. രണ്ടാം നിരയിലെ യാത്രക്കാര്‍ക്ക് വീഡിയോയും മറ്റും കാണാന്‍ ഡിസ്‌പ്ലേ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കപ്പ് ഹോള്‍ഡര്‍ സ്‌പേസും മറ്റും നല്‍കി ലക്ഷ്വറി അനുഭവം നല്‍കുന്നതാണ് രണ്ടാം നിരയിലെ ആംറസ്റ്റ് ഭാഗം. വിവിധ നിറങ്ങളില്‍ ആംബിയന്റ് ലൈറ്റിങ്ങും നല്‍കി.

ലെതര്‍, വുഡണ്‍ ഇന്‍സേര്‍ട്ട്‌സ് ഡോറിലും സ്ഥാനംപിടിച്ചു. ഡാഷ്‌ബോര്‍ഡ്, സെന്റര്‍ കണ്‍സോള്‍, സ്റ്റിയറിങ് വീല്‍ എന്നിവയിലും വുഡണ്‍ ആവരണമുണ്ട്. വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ യാതൊരു മാറ്റവുമില്ല. 121 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ലക്ഷ്വറി മരാസോയ്ക്കും കരുത്തേകുന്നത്. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍.

Top