മുംബൈയെ നടുക്കി വീണ്ടും തീ പിടുത്തം, നാല് പേര്‍ കൊല്ലപ്പെട്ടു

fire

മുംബൈ: മുംബൈയെ നടുക്കി വീണ്ടും തീപിടുത്തം. അന്ധേരിക്കടുത്ത് മാരോളില്‍ ബഹുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം. നില നിയന്ത്രണാധീനമാണെന്ന് പോലീസ് പറഞ്ഞു. മാരോളിലെ കെട്ടിടത്തിലാണ് അപകടമുണ്ടായത്.അപകട കാരണം വ്യക്തമായിട്ടില്ല.

കഴിഞ്ഞ ഡിസംബര്‍ അവസാനം ലോവര്‍ പരേലിലെ കമലാമില്‍സ് കോംപൗണ്ടിലെ 1 എബൗ പബ്ബിലുണ്ടായ തീപിടിത്തത്തില്‍ പതിനാലു പേര്‍ മരിച്ചിരുന്നു.

Top