Dayashankar singh was arrested for statement against mayavathy

പാട്‌ന: ബിഎസ്പി നേതാവ് മായാവതിക്കെതിരെ വേശ്യാപരാമര്‍ശം നടത്തിയ ബിജെപി നേതാവ് ദയാശങ്കര്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബിഹാറിലെ ബക്‌സറില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് പൊലീസും ബിഹാര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനൊടുവിലാണ് അറസ്റ്റ്.

ബക്‌സറിലെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍. ഒരാഴ്ചയായി ഇയാള്‍ക്കായുള്ള തെരച്ചിലിലായിരുന്നു ദയാശങ്കര്‍ സിംഗ്. ഒരാഴ്ചയ്ക്കുള്ളില്‍ ഇയാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ അലഹബാദ് കോടതി ഉത്തരവിട്ടിരുന്നു.

അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദയാശങ്കര്‍ സിംഗ് സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. മാത്രമല്ല ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.

ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനും നിര്‍ദേശം നല്‍കി. ഒളിവില്‍ ഇരുന്നു കൊണ്ടാണ് ഇയാള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നതും. ദയാശങ്കര്‍ സിംഗ് എവിടെയാണെന്ന കാര്യത്തില്‍ വീട്ടുകാരും ഒളിച്ചുകളിക്കുകയായിരുന്നു.

അതിനിടെ ദയാശങ്കര്‍ സിംഗ് ഝാര്‍ഖണ്ഡിലെ ദിയോഗഡില്‍ ക്ഷേത്രദര്‍ശനം നടത്തുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. അതേ ക്ഷേത്രത്തിലെ ഒരു പൂജാരി ചിത്രം അപ്‌ലോഡ് ചെയ്യുകയും പിന്നീട് നീക്കം ചെയ്യുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞയാഴ്ച മായാവതിക്കെതിരെ ലൈംഗികത്തൊഴിലാളി പരാമര്‍ശം നടത്തിയതിന് ദയാശങ്കറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ബിജെപി പ്രസ്താവന പുറത്തിറക്കിയിരുന്നു.

Top